പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

നജീബ് സഞ്ചരിച്ച ബൈക്കിനു പുറകില്‍ കാര്‍ ഇടിക്കുകയും വാഹനം നിര്‍ത്തിയതോടെ പുറകില്‍ വന്ന കാര്‍ മുന്‍പില്‍ ഉണ്ടായിരുന്ന കാറുമായി കൂട്ടിമുട്ടുകയും ആയിരുന്നു

dot image

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് മണലടി സ്വദേശി നജീബ് ( 42) മക്കളായ നിഹാല്‍ (14), മിന്‍ഹ (13), മലപ്പുറം സ്വദേശിനിയായ റിന്‍ഫ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.

നജീബ് സഞ്ചരിച്ച ബൈക്കിനു പുറകില്‍ കാര്‍ ഇടിക്കുകയും വാഹനം നിര്‍ത്തിയതോടെ പുറകില്‍ വന്ന കാര്‍ മുന്‍പില്‍ ഉണ്ടായിരുന്ന കാറില്‍ കൂട്ടിമുട്ടുകയും ആയിരുന്നു. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Content Highlights: Accident in Palakkad-Kozhikode National Highway Four people were injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us