തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി തത്സമയം അറിയാം. നിമയലംഘനവും പിഴയും തത്സമയം അറിയാനുള്ള സംവിധാനവുമായി മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ വാഹനങ്ങളില്‍ പിറകിലായി ഒരു സ്‌ക്രീന്‍ ഘടിപ്പിക്കും. നിമയലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ ചെന്ന് പിഴയും നിയമലംഘനവും അറിയിക്കുക എന്നതാണ് ലക്ഷ്യം.
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് മുന്നിലെത്തുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനത്തിലെ സ്‌ക്രീനില്‍ വിവരങ്ങള്‍ എഴുതിക്കാണിക്കും. ആറ് ഭാഷകളില്‍ എഴുതിക്കാണിക്കും. പുതിയ സംവിധാനം നടപ്പിലാക്കാന്‍ ക്രമീകരണങ്ങള്‍ നടക്കുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മോട്ടോര്‍ വാഹനവകുപ്പിലേക്ക് പുതിയതായി വാങ്ങുന്ന വണ്ടികളില്‍ ഡിസ്‌പ്ലേ സെറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പെറ്റി അടിച്ചത് അപ്പോള്‍ തന്നെ അറിയുമ്പോള്‍ വണ്ടിയോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlight: Department of Motor Vehicles with real-time notification of traffic violations and fines