നെയ്യാറ്റിൻകര സമാധി; മൊഴികളിൽ വൈരുധ്യം, കല്ലറ പൊളിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

തൊഴിലാളിയായ ഗോപൻ്റെ ആരോ​ഗ്യാവസ്ഥ വളരെ മോശമായി കിടപ്പിലായിരുന്നുവെന്നാണ് അടുത്ത ബന്ധുവിൻ്റെ മൊഴിയിൽ പറയുന്നത്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛനെ സമാധി ചെയ്ത കേസിൽ ബന്ധുകളുടെ മൊഴിയിൽ അടിമുടി വൈരുധ്യം. തൊഴിലാളിയായ ഗോപൻ്റെ ആരോ​ഗ്യാവസ്ഥ വളരെ മോശമായി കിടപ്പിലായിരുന്നുവെന്നാണ് അടുത്ത ബന്ധുവിൻ്റെ മൊഴിയിൽ പറയുന്നത്. എന്നാൽ മകൻ പറയുന്നത് ​ഗോപൻ 11 മണിയോടെ തനിയെ നടന്ന് പോയി സമാധിയിരിക്കുകയായിരുന്നു എന്നാണ്. എന്നാൽ കുടുംബം പറയുന്നതനുസരിച്ച് 11.30 യോടെ സമാധിയായെന്നാണ് വിവരം. ഇത്തരത്തിൽ മൊഴികളിലെ വൈരുധ്യം പൊലീസ് പഠിച്ച് വരികയാണ്. കുടുംബത്തിൻ്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.

മരണ കാരണം മനസ്സിലാക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിൽ കളക്ടറുടെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹം കല്ലറയിൽ ഉണ്ടെങ്കിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് പൊലീസിൻ്റെ ആവശ്യം. കളക്ടർ ഉത്തരവിട്ടാൽ ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കും. .ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമാണ് പൊലിസിന്‍റെ ആവശ്യം.

തിരുവനന്തപുരം ജില്ലയിലെ ആറാലു മൂടിൽ ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപൻ സമാധിയായെന്നാണ് കുടുംബം പറ‍യുന്നതെങ്കിലും സംസ്കാരം നാട്ടുകാർ അറിയാതെയാണ് നടന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി.എന്നാൽ, കൊലപാതകമാണോ എന്ന നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.

content highlight-Neyatinkara Samadhi Case; Contradiction in the statements, permission was given today to demolish the tomb

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us