കോഴിക്കോട്: പറമ്പല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ പി ഷാജിമോന്റെ മകന്‍ നിവേദ് (18) ആണ് മരിച്ചത്. ഫാംഡി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ പ്രവേശനസമയം കഴിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പറമ്പല്‍ പ്രദേശത്തെത്തി. അവിടെ നിന്നും പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
Content Highlights: student died at Parambal tourist center