ചൂരൽമല മുണ്ടക്കൈ പുനഃരധിവാസം; കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരം: ടി സിദ്ദിഖ് എംഎൽഎ

പുനഃരധിവാസത്തിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കണമെന്നും അതിൽ ജീവനോപാധി പദ്ധതികളും ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

dot image

കൽപറ്റ: ചൂരൽമല-മുണ്ടക്കൈ പുനഃരധിവാസത്തിന് കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരമെന്ന് ടി സിദ്ദിഖ് എംഎൽഎ.
പുനഃരധിവാസത്തിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കണമെന്നും അതിൽ ജീവനോപാധി പദ്ധതികളും ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി കയറാതെ നോക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. കോടതി കയറിയതുമൂലം അഞ്ചുമാസം വൈകി.

ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട കൃഷിഭൂമിയുടെയും വിളയുടെയും നഷ്ടപരിഹാരം കർഷകർക്ക് നൽകണം. നഷ്ടമായ കാർഷിക ആദായത്തിന്റെ ക്ലാരിറ്റി സർക്കാരിന് ഉണ്ടാവണം. സാമ്പത്തിക സമാശ്വാസ നടപടി ഉണ്ടാകണമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ദുരന്ത ബാധിതരെ രണ്ട് രീതിയിൽ വേർതിരിക്കരുത്. നെടുമ്പാല പത്ത് സെന്റ്, എൽസ്റ്റൻ അഞ്ച് സെന്റ് എന്നത് ദുരന്ത ബാധിതരോടുളള വിവേചനമാണ്.

മിനിമം 10 സെന്റ് ഭൂമി നൽകണം. കൽപറ്റ ടൗണിനോട് ചേർന്നുള്ള സ്ഥലം കണ്ടെത്തിയത് ദുരന്ത ബാധിതരല്ല.
ബാങ്ക് ലോണുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നിർദേശം പുറത്തിറക്കണം. കാണാതയ 32 പേരുടെയും കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി ആശങ്കകൾ കേൾക്കണം. കാണാതായവർക്ക് ഡെത്ത് സർട്ടിഫിക്കറ്റ് നൽകണം. തിരച്ചിൽ നിർത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:T Siddique said that government should announce Mundakkai resettlement immediately

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us