കുര്‍ബാന തര്‍ക്കം: പുതിയ മൂന്ന് കേസുകള്‍, സമവായത്തിന് ശ്രമം; ചര്‍ച്ച ഏഴുമണിക്ക്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്

dot image

എറണാകുളം: അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലെ സംഘര്‍ഷത്തില്‍ പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു, വഴി തടഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കയറിയതിന് വൈദികർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ച വൈകിട്ട് ഏഴുമണിക്ക് നടക്കും. കളക്ടറേറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി പങ്കെടുക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതല ഏറ്റെടുത്തു.

സംഘര്‍ഷത്തിന് ശേഷം എറണാകുളം ബിഷപ്പ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ബിഷപ്പ് ഹൗസിലേക്കുള്ള വഴികള്‍ ബാരിക്കേഡ് വെച്ച് അടയ്ക്കും. 21 വൈദികര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഇട്ടു. ബിഷപ്പ് ഹൗസിന് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഘര്‍ഷത്തിന് മുന്‍പ് ബിഷപ്പ് ഹൗസിലെ ക്യാമറകള്‍ കടലാസ് ഉപയോഗിച്ച് മറച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

Content Highlight: Three new cases in kochi priest protest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us