തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്

dot image

തൃശൂര്‍: ഒല്ലൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എല്‍സി, മേരി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ഇരുവരും പള്ളിയിലേക്ക് പോവുകയായിരുന്നു. ചീയാരത്തെത്തിയപ്പോള്‍ ഇരുവരും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Content Highlights- two woman died by hit ksrtc swift bus in thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us