അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല; വി ഡി സതീശന്‍

അതേ സമയം വയനാട്ടില്‍ ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് തിങ്കളാഴ്ച വി ഡി സതീശന്‍ സന്ദര്‍ശിക്കും.

dot image

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ രാജിക്കാര്യത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്ന് വി ഡി സതീശന്‍. അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. അദ്ദേഹം രാജിവെക്കട്ടെ. അപ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജിവെയ്ക്കുക എന്നത് അന്‍വറിന്റെ സ്വതന്ത്രമായ തീരുമാനം. അന്‍വര്‍ വിഷയം യുഡിഎഫ് ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ഉചിതമായ സമയത്ത് ചര്‍ച്ച നടത്തും. ഇപ്പോള്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നതിനര്‍ത്ഥം ഇനി ഒരിക്കലും ചര്‍ച്ച നടത്തില്ല എന്നതല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേ സമയം വയനാട്ടില്‍ ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് തിങ്കളാഴ്ച വി ഡി സതീശന്‍ സന്ദര്‍ശിക്കും. സംഭവത്തിന് ശേഷം ആദ്യമായാണ് വി ഡി സതീശന്‍ വയനാട്ടിലേക്കെത്തുന്നത്.

Content Highlights: UDF door neither closed nor opened to Anwar; VD Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us