തൃശൂർ: പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ വീണ അപകടത്തില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആൻഗ്രേയ്സ് ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആൻഗ്രേയ്സ്.
ഇന്നലെ അർധരാത്രിയാണ് 14 വയസുകാരിയായ അലീന മരിച്ചത്. വെളുപ്പിന് 12.37-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസർവോയറില്‍ വീഴുകയായിരുന്നു. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
Content Highlights: 2nd girl dead in peechi dam accident