കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളില്‍ പ്രതിയാണ്.

dot image

തൃശ്ശൂര്‍: കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി. മാള കുരുവിലശ്ശേരിയിലാണ് സംഭവം നടന്നത്. പഞ്ഞിക്കാരന്‍ തോമസ്(55)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് പൊലീസ് പിടിയിലായത്.

വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. വീടിന് മുമ്പില്‍വെച്ചാണ് തോമസിനെ പ്രമോദ് അടിച്ചുകൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളില്‍ പ്രതിയാണ്.

Content Highlights: The neighbor was beaten to death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us