നെയ്യാറ്റിൻകര സമാധി കേസ്; കല്ലറ പൊളിക്കാനുള്ള തീയതി നാളെ തീരുമാനിക്കും

പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷമേ പൊളിക്കാനുള്ള തീയതി തീരുമാനിക്കുകയുള്ളുവെന്ന് തിരുവനന്തപുരം സബ് കളക്ടർ അറിയിച്ചു.

dot image

തിരുവനന്തപുരം: വിവാദമായ നെയാറ്റിൻകര സമാധി കേസിലെ കല്ലറ പൊളിക്കാനുള്ള തീയതി നാളെ തീരുമാനിക്കും. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷമേ പൊളിക്കാനുള്ള തീയതി തീരുമാനിക്കുകയുള്ളുവെന്ന് സബ് കളക്ടർ അറിയിച്ചു. നാളെ തന്നെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കും. സ്ഥലത്തെ ക്രമ സമാധാന പ്രശ്നങ്ങൾ മനസ്സിലാക്കി പൊലീസിനോടും ക്രൈ ബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തീയതി നിശ്ചയിക്കുക. നിലവിലെ ക്രമ സമാധാന പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷം പുതിയ തീയതി പൊലീസിനെ അറിയിക്കും.

പലരും വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിൻ്റെ നിയമ വശങ്ങൾ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് കൂടി വന്നതിന് ശേഷമാവും തീരുമാനം എടുക്കുക. ഏതൊരു സ്ഥലത്തും അസ്വാഭിക മരണം റിപ്പോർട്ട് ചെയ്യതാൽ എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് ഇവിടെയും എടുത്തിട്ടുള്ളതെന്നും സബ് കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

നെയാറ്റിൻകര സമാധി കേസിലെ അസ്വാഭികത കണക്കിലെടുത്ത് കല്ലറ പൊളിക്കാനുള്ള ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് കല്ലറ പൊളിക്കാനുള്ള നീക്കങ്ങൾ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ സ്ഥലത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇതേ തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന തീരുമാനം ഉണ്ടായത്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.

കല്ലറ പൊളിക്കാൻ തീരുമാനമായതോടെ നാട്ടുകാരും ഹൈന്ദവ സംഘടന പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

Content highlight- Neyyatinkara Samadhi Case; The tomb demolition date will be decide by tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us