'ആര്യാടൻ ഷൗക്കത്ത് കഥയെഴുതുകയാണെന്ന് പറഞ്ഞത് ഇഷ്ടംകൊണ്ട്, മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കും'; പി വി അൻവർ

'ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. അദ്ദേഹത്തെ കുറിച്ച് നേരത്തെ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടുകൂടി.'

dot image

കൊച്ചി: നിലമ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് പി വി അൻവർ റിപ്പോർട്ടറിനോട്. ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. അദ്ദേഹത്തെ കുറിച്ച് നേരത്തെ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടുകൂടിയാണെന്നും അൻവർ റിപ്പോർട്ടർ ടിവി ഡിബേറ്റിൽ വ്യക്തമാക്കി.

എൽഡിഎഫിന്റെ ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുക്കാൻ പോകുന്ന രാഷ്ട്രീയമാണ് ഇവിടെ വരാൻ പോകുന്നത്. അതിന് പ്രാധാന്യമുണ്ട്. ഷൗക്കത്ത് ആണ് മത്സരിക്കുന്നതെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. പക്ഷേ അദ്ദേഹം ജയിക്കുമെന്നോ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നെോ പറയാനാകില്ല, എനിക്ക് പ്രവർത്തിക്കാനെ സാധിക്കൂ എന്നും പി വി അൻവർ പറഞ്ഞു.

ഷൗക്കത്തിനെ കുറിച്ച് മുമ്പ് പറഞ്ഞത് നല്ല ഉദ്ദേശത്തോടുകൂടിയാണ്. രാഷട്രീയത്തേക്കാൾ അദ്ദേഹത്തിന്റെ കഴിവ് താൻ കണ്ടിട്ടുളളത് കലയിലാണ്. സാംസ്കാരിക മേഖലയ്ക്ക് അങ്ങനെയൊരാളെ നഷ്ടപ്പെടാതിരിക്കാനും ആര്യാടൻ ഷൗക്കത്തിനോടുളള ഇഷ്ടം കൊണ്ടുമാണ് ഇത് പറഞ്ഞതെന്നും പി വി അൻവർ വ്യക്തമാക്കി.

നേരത്തെ ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ചുകൊണ്ട് പി വി അൻവർ രം​ഗത്തെത്തിയിരുന്നു. ആരാണ് ആര്യാടന്‍ ഷൗക്കത്ത് എന്നായിരുന്നു അന്‍വറിന്റെ ചോദ്യം. 'അയാള്‍ കഥയെഴുതുകയാണ്, അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?' എന്നും അൻവർ പറഞ്ഞിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പി വി അൻവറിന്റെ മറുപടി.

'ആരാണ് ആര്യാടന്‍ ഷൗക്കത്ത്? ആര്യാടന്‍ മുഹമ്മദിന്റെ മകനാ… പുള്ളിയിപ്പോ സിനിമയൊക്കെ എടുത്ത് നടക്കുകയാണെന്ന് കേട്ടെല്ലോ? പുള്ളിയെ സാംസ്‌കാരിക- സിനിമ നായകനായിട്ടേ എനിക്ക് പരിചയമുള്ളൂ', അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫ് ഷൗക്കത്തിനെ നിർത്തുകയാണെങ്കിൽ പിന്തുണയ്ക്കുന്നത് ആലോചിക്കാമെന്നും പറഞ്ഞിരുന്നു.

Also Read:

അതേസമയം രാജിക്ക് പിന്നാലെ നിലമ്പൂരിൽ താൻ മത്സരിക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി. നിലമ്പൂരില്‍ വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

Content Highlights: PV Anvar Aaid He will Support if Aryadan Shoukath Contest in Nilambur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us