പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനമായി നേടാം. റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് അവാര്‍ഡില്‍ പങ്കെടുത്ത് സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കാം. ജനുവരി 26ാം തീയതി നടത്തുന്ന റിപ്പോര്‍ട്ടര്‍ യംങ് ജീനിയസ് പരീക്ഷയില്‍ പങ്കെടുത്ത് മികച്ച സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ.
റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് പരീക്ഷയില്‍ വിജയികളാകുന്ന സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുമാണ്.
14 ജില്ലകളിലും മുന്നിലെത്തുന്ന 100 കുട്ടികള്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. മാത്രമല്ല, എല്ലാ ജില്ലകളിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്‌കൂളിന് പ്രത്യേക പുരസ്‌കാരവുമുണ്ട്. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസില്‍ പഠിക്കുന്നവര്‍ക്ക് പ്രത്യേകം പരീക്ഷകളാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഓഫ്ലൈനായും പരീക്ഷയുണ്ടാകും. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസില്‍ വച്ച് നടത്തുന്ന ലൈവ് ഇവന്റിലായിരിക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.
പത്താംക്ലാസിലെ സയന്‍സ്, മാത്ത്സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചോദ്യങ്ങള്‍. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 50 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.
Content Highlights: reporter tv young genius award