കാക്കനാട് എട്ട് പേരെ തെരുവ്നായ കടിച്ച സംഭവം; ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്

dot image

കൊച്ചി: കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റിനിടെ എട്ട് പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർ പരിശോധനകൾക്കായി നായയെ ഇന്നലെ മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിന് സമീപമുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെയാണ്‌ ആദ്യം നായ കടിച്ചത്. പിന്നീട് ഗ്രൗണ്ടിnz ഏഴ് പേരെ കൂടി കടിക്കുകയായിരുന്നു.

തുടർന്ന് ക്വാർട്ടേഴ്സിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിനു സമീപം നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. നായ കടിച്ച് പരിക്കേറ്റവരിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ കളമശേരി മെഡിക്കൽ കോളേജിലും ചികിത്സതേടി. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം പതിവായി തെരുവുനായകൾക്ക് ഭക്ഷണവുമായി ചിലർ എത്താറുണ്ടെന്നും അതിനാൽ ഈ പ്രദേശത്ത് തെരുവ് നായകൾ പെരുകുകയാണെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 22 പേർക്കാണ് കാക്കനാട് തെരുവുനായകളുടെ കടിയേറ്റത്.

Content Highlights : 8 people were bitten by a street dog in Kakkanad, the dead dog was confirmed to have rabies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us