തൃശൂര്‍: ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഷൂട്ടിംഗിന് വേണ്ടി ആളുകളുമായി അനില്‍ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനം ആക്രമിച്ചത്.
Content Highlights: Elephant attack on the car in which the shooting team was traveling