പാലക്കാട്: തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കും ചെറുമക്കള്‍ക്കുമൊപ്പം കൃഷിയിടത്തിലേക്ക് വരുന്നതിനിടയിലായിരുന്നു തേനീച്ചയുടെ ആക്രമണം. രക്ഷപ്പെടാനായി സത്യരാജ് കനാലിലേക്ക് ചാടുകയായിരുന്നു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നുള്ള തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.
Content Highlights: Farmer Died in Palakkad