കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി. തലശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.15 ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് 12 ആം തിയ്യതി മുതല്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)