വയറ്റിൽ കത്രിക ​കു‌ടുങ്ങിയ സംഭവം; നടന്നത് രാഷട്രീയ പ്രേരിത സമരമെന്ന് വനിത കമ്മീഷൻ

പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമാണെന്ന് പി സതീദേവി

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ യുവതിയു‌ടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി. പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമാണെന്നും നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും പി സതീദേവി പറഞ്ഞു. പരാതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് യുവതി പോയെന്നും വനിതാ കമ്മീഷൻ പറഞ്ഞു. ഇപ്പോഴും നിയമ സഹായത്തിന് തയ്യാറാണെന്നും പി സതീദേവി വ്യക്തമാക്കി.

2017ൽ ആണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്.വേദന മാറാൻ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബർ 13ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിങ്ങിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. പിന്നീട് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തുടർന്ന് ഫെബ്രുവരി 26-ന് ഹർഷീന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. മെഡിക്കൽ കോളജ് എസിപിയായിരുന്ന കെ സുദർനായിരുന്നു കേസ് അന്വേഷിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടറിയേറ്റിന് മുമ്പിൽ ഹർഷിന സമരം നടത്തിയിരുന്നു.

2017 നവംബർ 30-ന് ഹർഷിനയ്ക്കു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി കെ രമേശൻ (42), മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ.

content highlight- Scissors stuck in stomach incident: Women's commission says it was a politically motivated strike

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us