തിരുവനന്തപുരം : മകരവിളക്ക് പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവ്വീസ് ഒരുക്കി റെയിൽവേ. തിരുവനന്തപുരം നോർത്ത് മുതൽ റെനിഗുണ്ട വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ്. റിസർവേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ട്രെയിൻ നമ്പർ: 06079 തിരുവനന്തപുരം നോർത്ത് - റെനിഗുണ്ട മകരവിളക്ക് സ്പെഷ്യൽ ട്രെയിൻ യാത്രാ സമയം ഇങ്ങനെ,
2025 ജനുവരി 15 ബുധനാഴ്‌ച: തിരുവനന്തപുരം നോർത്തിൽ നിന്ന് പുലർച്ചെ 3:55 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 5 മണിയോടു കൂടി കൊല്ലം ജംഗ്ഷനിലെത്തും. ചെങ്ങന്നൂരിൽ ആറ് മണിക്കോ, ആറ് മണി കഴിഞ്ഞ് പത്ത് മിനിറ്റോട്ട് കൂടിയോ എത്തുന്ന ട്രെയിൻ തിരുവല്ലയിൽ 6:20 ന് എത്തിച്ചേരും. തുടർന്ന് കോട്ടയം ജംഗ്ഷനിൽ 06.45- 06.55 AMന് ഉള്ളിൽ എത്തിച്ചേരും. എറണാകുളം ടൗണിൽ 08.00- 08.05 AM നും എത്തിച്ചേരും. തൃശൂരിൽ രാവിലെ 9 മണിക്ക് എത്തിച്ചേരും. പാലക്കാട് 10.50 AM - 11.00 മണിയോടെ എത്തിച്ചേരും. തുടർന്ന് പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി വഴി റെനിഗുണ്ടയിൽ രാത്രി പതിനൊന്നരയോട് കൂടി എത്തിച്ചേരും.
Content Highlights : Special train service for commuters on the occasion of Makaravilak, schedule is as follows