കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ്റെ തുടിപ്പ് കണ്ടെത്തി. കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെയാണ് ഇന്നലെ രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിൻ്റെ ഭാഗമായിയായിരുന്നു ആശുപത്രിയിൽ മോർച്ചറി അനുവദിച്ചത്. ഇയാളെ മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തൊട്ടുപിന്നാലെ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിലും വാർത്ത വന്നിരുന്നു.
Content highlight- The man who was thought dead was found to be alive