VIDEO: 'മിനിസ്റ്ററെ ഇപ്പോ കുറച്ച് ആശ്വാസമുണ്ട്'; നിറചിരിയുമായി ആർ ബിന്ദുവിനോട് വീഡിയോ കോളിൽ ഉമ തോമസ്

ഉമാ തോമസ് ചിരിച്ച് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന ദ്യശ്യങ്ങളാണ് എംഎൽഎയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്

dot image

കൊച്ചി: കൊച്ചി കലൂരിൽ നടന്ന നൃത്തപരിപാടിയ്ക്കിടയിൽ വേദിയിൽ നിന്ന് വീണ് പരിക്ക് പറ്റിയ തൃക്കാകര എംഎൽഎ ഉമ തോമസിൻ്റെ ആരോ​ഗ്യ സ്ഥിതിയിൽ വലിയ പുരോ​ഗതി. ഉമ തോമസ് ചിരിച്ച് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന ദ്യശ്യങ്ങൾ എംഎൽഎയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോളിൻ്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മിനിസ്റ്ററോ ഇപ്പോൾ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയിൽ ചില്ലപ്പോൾ താനുണ്ടാവില്ലായെന്നുമാണ് ഉമ തോമസ് വീഡിയോ കോളിൽ പറയുന്നത്. ബിന്ദു മിനിസ്റ്റർ വന്നതിലുള്ള സന്തോഷവും വിഡിയോ കോളിൽ പ്രകടിപ്പിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാ​ഗത്തിൽ കിടന്നത്. തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ നിലവിൽ സന്ദർശകരെ അനുവദിക്കുന്നില്ല. ഫിസിയോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സയിലൂടെ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വരികയാണ് ഉമ തോമസ്.

content highlight-'There is some relief now'; Uma Thomas in a video call with a smile

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us