വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; ആടിനെ ആക്രമിച്ചു കൊന്നു

വീട്ടുകാർ ബഹളം വച്ചപ്പോൾ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു

dot image

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവാക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചു കൊന്നു. വീട്ടുകാർ ബഹളം വച്ചപ്പോൾ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയിൽ നാലുകൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവ ഇപ്പോഴും കാണാമറയത്താണ്. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കൂട്ടിലേക്ക് കടുവയെ കയറ്റാനുള്ള ദൗത്യമാണ് തുടരുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Content Highlights: Tiger attack in Wayanad Pulpally

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us