'ഐഎൻഎൽ ഓഫീസിനായി പിരിച്ച 25 കോടി എവിടെയെന്ന് ചോദിച്ചതിന് മർദ്ദനം'; നാഷണൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍

25 കോടി ഓഫീസിനായി പിരിച്ചെങ്കിലും ഇതുവരെ ഒരു നിർമാണപ്രവർത്തിയും നടന്നിട്ടില്ല എന്നും ഷമീർ പറയുന്നു

dot image

കോഴിക്കോട്: ഐഎൻഎല്ലിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനായി പിരിച്ച 25 കോടിയിൽ തിരിമറിയെന്ന് ആരോപണവുമായി പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷൻ ഷമീർ പയ്യനങ്ങാടി. തുകയുടെ കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ വെച്ച് ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തുവെന്നും ഷമീർ പറഞ്ഞു.

25 കോടി ഓഫീസിനായി പിരിച്ചെങ്കിലും ഇതുവരെ ഒരു നിർമാണപ്രവർത്തിയും നടന്നിട്ടില്ല എന്നും ഷമീർ പറയുന്നു. തുറമുഖവകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, പാർട്ടിയുടെ സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന നേതാവ് മുഖേനയാണ് ഓഫീസിനുള്ള ഫണ്ട് ശേഖരിച്ചത്. അദാനി ഗ്രൂപ്പ് 10 കോടിയും ഗൾഫ് നാടുകളിലെ വ്യവസായികളിൽ നിന്ന് വേറെ 15 കോടിയും പിരിച്ചിട്ടുണ്ട്. എന്നിട്ടും പണി തുടങ്ങാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് ഷമീർ പറഞ്ഞു.

പണത്തിന്റെ കണക്ക് ഇതുവരെ എവിടെയും ഹാജരാക്കിയിട്ടില്ല എന്നും ഷമീർ പറയുന്നു. ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും ആരുടെ കയ്യിലാണ് പണം എന്നതിന്റെ ഉത്തരവും ലഭിച്ചിട്ടില്ല എന്നും ഷമീർ പറയുന്നു. പാർട്ടി സംസ്ഥാന ട്രഷറർ ചോദിച്ചപ്പോൾ പോലും അദ്ദേഹത്തെ അവഗണിച്ചു. 2024 ഡിസംബറിലാണ് കണക്ക് ചോദിച്ചതിന് ഷമീറിനെതിരെ കയ്യേറ്റം ഉണ്ടായത്. തുടർന്ന് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയപ്പോൾ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കാതെ അധിക ചുമതലകൾ നൽകുകയായിരുന്നുവെന്നും ഷമീർ പറയുന്നു.

Content Highlights: Youth leader assaulted over asking money on INL Office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us