വാഫി-വഫിയ്യ കോഴ്സുകൾക്ക് പ്രശംസ, സിഐസിയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ വിശദീകരണം; ചന്ദ്രികയിൽ സാദിഖലി തങ്ങളുടെ ലേഖനം

മത ഭൗതിക വിദ്യകൾക്കിടയിലെ അകലം കുറച്ച് വിവിധ വിജ്ഞാന ധാരകളുടെ ആരോ​ഗ്യകരമായ സംയോജന സാധ്യമാക്കാൻ സിഐസി നിലകൊള്ളുന്നു

dot image

കോഴിക്കോട്: വാഫി-വഫിയ്യ കോഴ്സുകളെ പ്രശംസിച്ചും സിഐസിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചും സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം. സമസ്തയിലെ ലീ​ഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വാഫി-വഫിയ്യ സംവിധാനത്തെ പുകഴ്ത്തി സാദിഖലി തങ്ങൾ രം​ഗത്തെത്തിയിരിക്കുന്നത്. സിഐസിയുമായി സാദിഖലി തങ്ങൾ സഹകരിക്കുന്നതിൽ സമസ്തയിൽ കടുത്ത അതൃപ്തിയുണ്ട്. സിഐസിയെ സമസ്ത പൂർണമായും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സാദിഖലി തങ്ങളുടെ നീക്കം. ഒരേ സമയം സമസ്ത യുവജന വിഭാഗം അധ്യക്ഷനും സിഐസി അധ്യക്ഷനുമാണ് സാദിഖലി തങ്ങൾ.

ആൽഫ ജനറേഷൻ കാലത്തെ വിദ്യാർത്ഥികൾക്ക് വ്യക്തി ശ്രദ്ധയും പരി​ഗണനയും വലിയ അളവിൽ കിട്ടേണ്ടതുണ്ട്. കൊച്ചു ദുഃഖങ്ങളും പ്രശ്നങ്ങളും അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായി സിഐസി മെൻ്ററിം​ഗ് സിസ്റ്റം വാഫി-വാഫിയ കോളേജുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏതൊരു വിദ്യാഭ്യാസ സമ്പ്രദായത്തെയും വിലയിരുത്തേണ്ടത് അതിൻ്റെ പൂർവ്വ വിദ്യാർത്ഥികളിലൂടെയാണ്. കോഴ്സ് പൂർത്തിയാക്കിയ വാഫികളും വഫിയകളും ലോകത്തെ വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസ, പ്രബോധന, മാധ്യമ, അധ്യാപന, ​ഗവേഷണ രം​ഗങ്ങളിൽ ശ്രദ്ധേയമായ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 24 രാജ്യങ്ങളിലെ പ്രശസ്തമായ 54 ഉന്നത സർവ്വകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും നിലവിൽ വാഫി, വഫിയകള്‍ ഉപരിപഠന ​ഗവേഷണ രം​ഗത്ത് പ്രവർത്തിക്കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. കേരളത്തിനും പുറത്തുമുള്ള ഏറെ പ്രശസ്തമായ ഒട്ടേറെ മത, ഭൗതിക, സമന്വയ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായും അഡ്മിനിസ്ട്രേറ്റർമാരായി പ്രവർത്തിക്കുന്ന വാഫി, വഫിയകളുടെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

ഇസ്‌ലാമിക മത ധാർമ്മിക പ്രബോധന പ്രവർത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താൻ പ്രാപ്തരായ പണ്ഡിതന്മാരെയും പണ്ഡിതകളെയും വാർത്തെടുക്കലാണ് സിഐസിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നെന്ന് സാദിഖലി തങ്ങൾ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

മത ഭൗതിക വിദ്യകൾക്കിടയിലെ അകലം കുറച്ച് വിവിധ വിജ്ഞാന ധാരകളുടെ ആരോ​ഗ്യകരമായ സംയോജന സാധ്യമാക്കാൻ സിഐസി നിലകൊള്ളുന്നുവെന്നും ലേഖനം അടിവരയിടുന്നുണ്ട്. ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായാണ് 2000 മുതൽ സിഐസി പ്രവർത്തിച്ചു വരുന്നുവെന്നും സാദിഖലി തങ്ങൾ ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സമസ്ത ഉന്നയിച്ചിരിക്കുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സിഐസിയുടെ ഉദ്ദേശലക്ഷ്യങ്ങൾ സാദിഖലി തങ്ങൾ ലേഖനത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത്.

Content Highlights: Appreciation for wafi-wafiyyah courses clarification on CIC's objectives Sadiq Ali Shihab Thangal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us