വനനിയമ ഭേ​ദ​ഗതി ഉപേക്ഷിച്ചതിൽ ആശ്വാസവും സന്തോഷവും, നന്ദി അറിയിക്കുന്നു: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

'ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. തീരുമാനം വൈകി എന്ന് അഭിപ്രായമില്ല'

dot image

തിരുവനന്തപുരം: വനനിയമ ഭേദ​ഗതി ഉപേക്ഷിക്കുന്നുവെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്ത് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ട്. മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയിക്കുന്നില്ലെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

വനനിയമ ഭേ​ദ​ഗതി ഉപേക്ഷിച്ചുവെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേ​ദ​ഗതിയുമായി മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ഭേദ​ഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദ​ഗതി നിർദേശങ്ങൾ 2013 ൽ വന്നതാണ്. യുഡിഎഫ് സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്നത്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദ​ഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമായ അധികാരം ദുർവിനിയോ​ഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ​ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോ​ഗതിക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനും പര്യാപ്തമായ നിലപാട് കൈക്കൊളളണമെന്നതിൽ തർക്കമില്ല. ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതിയും കണക്കിലെടുത്താകണം വനനിയമങ്ങളെന്നാണ് ഇടത് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ നാണംകെട്ടാണ് മുഖ്യമന്ത്രി വനനിയമ ഭേദ​ഗതി പിൻവലിച്ചതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. ജനങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാരിന്റെ ഈ പിന്മാറ്റമെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: Bishop Mar Joseph Pamplani Respons to Govt Abandons Forest Law Amendment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us