'തടിച്ചു, മെലിഞ്ഞു, കറുത്തു…' ബോഡി ഷെയ്മിങ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയത്.

dot image

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ജയിലില്‍ കിടന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയത്. നിലവില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.

'ബോഡി ഷെയ്മിങ്ങ് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമല്ലെന്ന് ഞാന്‍ ഊന്നിപ്പറയുന്നു. തടിച്ചിരിക്കുന്നു, മെലിഞ്ഞിരിക്കുന്നു, വലിപ്പം കുറവാണ്, ഉയരം കൂടുതലാണ്, ഇരുണ്ടിരിക്കുന്നു, കറുത്തിരിക്കുന്നു തുടങ്ങിയ രീതിയില്‍ ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണം. നമ്മള്‍ എല്ലാം തികഞ്ഞവരോ അല്ലാത്തവരോ ആണെന്ന ബോധമുണ്ടാകണം. ഇത് ജീവിതമാണ്. നമ്മുടെ ജീവിതവും മനസും ഹൃദയവുമെല്ലാം മാറും. സ്ത്രീകളായാലും പുരുഷന്മാരായാലും മറ്റുള്ളവരെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണം', എന്ന നിരീക്ഷണമാണ് നിലവില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രൂക്ഷ ഭാഷയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിന്റെ നിലപാടിനെ ഇന്നും കോടതി വിമര്‍ശിച്ചു. അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു.

തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി.

Content Highlights: Kerala High Court Statement about Body Shaming went viral on Social Media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us