തിരുവനന്തപുരം: തലസ്ഥാനത്ത് കാറുകളുടെ മത്സരയോട്ടത്തിൽ ഒരാൾക്ക് പരിക്ക്. മേലാരിയോട് - കിളിയോട് റോഡിലാണ് സംഭവം. വഴിയാത്രക്കാരനായ പാൽ കച്ചവടക്കാരൻ മുരുകയെ കാറടിച്ച് തെറിപ്പിക്കുകയായിരുന്നു.
അന്തർ സംസ്ഥാന മോഷ്ടാവായ നവാസാണ് അപകടം ഉണ്ടാക്കിയ കാർ ഓടിച്ചത്. മത്സരയോട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. മുരുകൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Content Highlights: man was hit by car during racing