പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. ചുനങ്ങാട് മനയങ്കത്ത് നീരജ് ആണ് തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെയാണ് നീരജ് നിർമ്മാണത്തൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞത്. കുളം നിർമിക്കാനെത്തിയ കോഴിക്കോട് സ്വദേശികളായ ജിഷ്ണു, പ്രജീഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതന്ന് നീരജ് പൊലീസിനോട് പറഞ്ഞു. ശബ്ദം കേട്ട് അടുത്തുള്ളവർ ഓടിക്കൂടിയിരുന്നെങ്കിലും നീരജ് ഓടിരക്ഷപ്പെടുകയായിരുന്നു.
Content Highlights: Man who threw petrol bomb arrested