ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാല് പേർക്ക് ദാരുണാന്ത്യം

നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

dot image

തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്. അ​ഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർ‌ന്ന് നടത്തിയ തിരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം റെയ്ഹാനയെയാണ് പുറത്തെത്തിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ഹയാനെയാണ് കണ്ടെത്തിയത്. ഹയാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം കബീറിനേയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒടുവിൽ സെറയേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

Content Highlights: A Four Member Family was Gell in Bharatappuzha Died Three

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us