'കുടുംബവുമായി നേരത്തെ തർക്കമുണ്ടായിരുന്നു'; ചേന്ദമംഗലത്ത് മൂന്ന് പേരെ കൊന്ന പ്രതിക്കെതിരെ നാട്ടുകാർ

നാട്ടിൽ പൊതുവെ ശല്യമുണ്ടാക്കുന്ന ആളാണ് റിതു ജയനെന്നും നാട്ടുകാർ പറയുന്നു

dot image

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന പ്രതിക്ക് വേണുവിന്‍റെ കുടുംബവുമായി നേരത്തെ തർക്കമുണ്ടായിരുന്നുവെന്ന് അയൽവാസികൾ. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിൻ്റെ ദേഷ്യത്തിലാണ് ഇയാൾ ഈ കൊലപാതകം നടത്തിയതെന്നും നാട്ടുകാർ പറഞ്ഞു.

നാട്ടിൽ പൊതുവെ ശല്യമുണ്ടാകുന്ന ആളാണ് റിതു ജയനെന്നും മാനസിക രോഗത്തിനുള്ള സർട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതെന്നും അയൽവാസികൾ പറയുന്നു.

Also Read:

പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്ത് ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചേന്ദമംഗലം സ്വദേശികളായ വേണു, ഉഷ, മകൾ വിനീഷ എന്നിവരാണ് മരിച്ചത്. മരുമകൻ ജിതിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.

റിതു ജയൻ മൂന്നോളം കേസുകളിൽ പ്രതിയാണെന്നും. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ പറഞ്ഞു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : There was an earlier dispute with the family; Locals against the suspect who hacked three people to death in Chendamangalam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us