തൂണേരി ഷിബിൻ വധക്കേസിലെ പ്രതികളെ ജയിലിൽ പോയി സന്ദർശിച്ച് മുഈനലി തങ്ങൾ

'പ്രതികളായ യൂത്ത് ലീ​ഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കാൻ സുപ്രീം കോടതി വരെ പോകും'

dot image

മലപ്പുറം: തൂണേരി ഷിബിൻ വധക്കേസിലെ പ്രതികളെ തവനൂർ സെൻട്രൽ ജയിലിൽ പോയി സന്ദർശിച്ച് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ. പ്രതികളായ യൂത്ത് ലീ​ഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കാൻ സുപ്രീം കോടതി വരെ പോകും. പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്ന് മുഈനലി തങ്ങൾ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഈനലി തങ്ങൾ തടവുകാരായ യൂത്ത് ലീ​ഗ് പ്രവർത്തകരെ സന്ദർശിച്ച വിവരം അറിയിച്ചത്.

'നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസും കൂടെയുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ അഡ്വ. ഹാരിസ് ബീരാൻ എം പി യുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതൃത്വം സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പരമോന്നത നീതി പീഡത്തിന് മുന്നിൽ നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകും', മുഈനലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. തൂണേരി ഷിബിൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പ്രതികൾ.‌

Content Highlights: Sayyid Moyeen Ali Shihab Thangal Visit Thuneri Shibin Murder Case Accused in Jail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us