പരാതിക്ക് പിന്നിൽ 'മുസ്‌ലിം തീവ്രവാദികൾ' എന്ന് പറഞ്ഞെങ്കിൽ മാപ്പ്'; ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ

മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ താൻ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. പരാതിക്ക് പിന്നിൽ മുസ്‌ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരിച്ചു.

അതേസമയം, നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഉച്ചയ്ക്ക് ഇന്ന്. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം.

മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും 'മഹാസമാധി' നടക്കുക.

ഗോപന്‍ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.

Content Highlights: Apology at anti muslim remarks by gopan swamy son

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us