തിരുവനന്തപുരം: ട്രെയിൻ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ യാത്രാ സമയങ്ങളിൽ മാറ്റം ഉണ്ടാകും. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധിക്യതർ അറിയിച്ചു.
വൈകി ഓടുന്ന ട്രെയിനുകൾ
എംജി ആർ ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ (12623) നാളെയും ഇരുപത്തിയഞ്ചാം തീയതിയും രണ്ടുമണിക്കൂർ പിടിച്ചിടും.
ഹസ്രത്ത് നിസാമുദീൻ എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618) ഇന്നും ഇരുപത്തിനാലാം തീയതിയും ഒരു മണിക്കൂർ അമ്പത് മിനിറ്റ് പിടിച്ചിടും.
ചണ്ഡീഗഢ് - തിരുവനന്തപുരം നോർത്ത് ( കൊച്ചുവേളി) കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12218) ഇന്നും ഇരുപത്തിനാലാം തീയതിയും ഒരു മണിക്കൂർ 10 മിനിറ്റ് പിടിച്ചിടും
Content Highlight: Attention passengers; Train timings will change today and tomorrow