ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്‍ സഭയിലെത്തി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനേയും മകന്‍ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്

dot image

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിക്കെയാണ് സഭയിലെത്തിയത്. നാളെ വിധിപറയുന്നിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ സംഘത്തി് നിർദ്ദേശം നൽകിയിരുന്നു. ആത്മഹത്യാ പ്രേരണ കേസില്‍ പ്രതിയായതോടെ ഐ സി ബാലകൃഷ്ണന്‍ ഒളിവിലായിരുന്നു.

എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകേണ്ടി വരും. അത് സ്വാഭാവികമാണ് എന്നായിരുന്നു പ്രതികരണം.

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനേയും മകന്‍ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlights: I C Balakrishnan Reached in Assembly Today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us