കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി ശിവൻകുട്ടി

ഉത്തരാഖണ്ഡിൽ ഈ മാസം 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് അറിയിച്ചെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

dot image

അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാനുവൽ‌ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഈ മാസം 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് അറിയിച്ചെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണ്. അസോസിയേഷൻ അധ്യക്ഷയും മലയാളിയുമായ പി ടി ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണെന്നും വാർ‌ത്താക്കുറിപ്പിൽ‌ ആരോപിച്ചു.

ബഹുസ്വരതയുടെ നാടായ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റ്. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Content Highlights: Kalaripayattu will be made a competitive item in school sports meet: Minister V Sivankutty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us