തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് നടക്കുന്നത്. ജനുവരി 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കും. 10 മുതല്‍ 12 വരെ ബജറ്റിന് മേല്‍ ചര്‍ച്ചയുണ്ടാകും. ബജറ്റുമായി ബന്ധപ്പെട്ട രണ്ട് ധനവിനിയോഗ ബില്ലുകളും സഭ പരിഗണനയ്‌ക്കെടുക്കും.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച ക്രമക്കേടുകളുടെ തുടര്‍വാദങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി ഇന്ന് മുതല്‍ മാര്‍ച്ച് 28 വരെയാണ് സമ്മേളനം. 27 ദിവസങ്ങളിലായാണ് സഭ ചേരുന്നത്.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും സഭയിലുണ്ടാകുമ്പോള്‍ രാജി വെച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇല്ലാത്ത ആദ്യത്തെ സമ്മേളനമാണിതെന്നതും ശ്രദ്ധേയമാണ്.
Content Highlights: Kerala Budget meeting held from today