ഭക്ഷണത്തിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; നബീസയുടെ പേരമകനും ഭാര്യയും കുറ്റക്കാരെന്ന് കോടതി

സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു വീട്ടില്‍ നിന്ന് പുറത്താക്കിയ ബഷീറും ഭാര്യയും വിഷം നല്‍കി നബീസയെ കൊലപ്പെടുത്തുകയായിരുന്നു

dot image

പാലക്കാട്: മണ്ണാര്‍ക്കാട് നബീസ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. നബീസയുടെ മകള്‍ ഫാത്തിമയുടെ മകന്‍ കരിമ്പ പടിഞ്ഞാറേതില്‍ ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു വീട്ടില്‍ നിന്ന് പുറത്താക്കിയ ബഷീറും ഭാര്യയും വിഷം നല്‍കി നബീസയെ കൊലപ്പെടുത്തുകയായിരുന്നു.

2016 ജൂണ്‍ 23നാണ് നബീസ കൊല്ലപ്പെട്ടത്. ജൂണ്‍ 24ന് രാവിലെ മണ്ണാര്‍ക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാടില്‍ നബീസയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തെ സഞ്ചിയില്‍ നിന്ന് ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന കുറിപ്പും ഫോണും കണ്ടെടുത്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം വിവരം പുറത്ത് വന്നത്.

ബഷീര്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി തര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തുകയായിരുന്നു. രാത്രി കഞ്ഞിക്കൊപ്പം നല്‍കിയ കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം.

Content Highlights: Nabeesa Murdercase grandchild and wife are accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us