ഒരു ടയര്‍ തേഞ്ഞ നിലയില്‍, ബസ് അമിത വേഗതയില്‍; പത്തനംതിട്ട അപകടത്തില്‍ എംവിഐ

വാഗമണ്ണിലേക്കായിരുന്നു സംഘത്തിന്റെ യാത്ര

dot image

പത്തനംതിട്ട: കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് അടൂര്‍ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്‌പെക്ടര്‍ അശോക്. നിയന്ത്രണം വിട്ട ബസ് വളവില്‍വെച്ച് മറിയുകയായിരുന്നു. സ്പീഡ് ഗവര്‍ണറിനോ ടയറിനോ മറ്റോ തകരാറില്ലെന്നും എംവിഐ വ്യക്തമാക്കി. ഇന്ന് രാവിലെയായിരുന്നു കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ബി എഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ ബസ് മറിഞ്ഞത്.

വാഗമണ്ണിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ബസില്‍ 44 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും എംവിഐ അറിയിച്ചു. ബസ് പരിശോധിച്ച ശേഷമാണ് എംവിഐ ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ ബസിനെ ഒരു ടയര്‍ തേഞ്ഞ നിലയിലാണെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Content Highlights:Pathanamthitta tourist Bus Accident mvi Reaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us