തിരുവനന്തപുരം: ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു.
'ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരി. എന്തിന് വെറുതെ വിട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമായിരുന്നു. നാളെ ശിക്ഷ വിധിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കും. ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതില്‍ തൃപ്തരാണ്. പരമാവധി ശിക്ഷ കൊടുക്കണം.
ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തിയ മകനല്ലേ', എന്നായിരുന്നു ഷാരോണിന്റെ മാതാപിതാക്കളുടെ പ്രതികരണം.
ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനേയും കുറ്റക്കാരാക്കിയാണ് കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. നാളെ കേസില്‍ ശിക്ഷ വിധിക്കും.
കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Content Highlights: Sharon Parents Reaction over court Verdict