മദ്യം കയറ്റി വന്ന ലോറിയില്‍ നിന്നും പുക; ഡ്രൈവറുടെ ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി

ഗതാഗതം തടസപ്പെട്ടു

dot image

തൃശൂര്‍: ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി സജീവന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. വാഹനത്തിന്റെ എഞ്ചിന്റെ ടര്‍ബോ ഭാഗം കത്തിയതാണ് അപകട കാരണം.

പുക ഉയര്‍ന്ന ഉടനെ ഡ്രൈവര്‍ ബാറ്ററിയുടെയും ഡീസല്‍ ടാങ്കിലേയ്ക്കുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതിനാൽ വന്‍ ദുരന്തം ഒഴിവായത്. സംസ്ഥാന പാതയില്‍ റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ തൃശ്ശൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ഇത് വഴിയാണ് കടത്തി വിടുന്നത്. ഏറെ നേരം ഇത് വഴി ഗതാഗതം തടസപ്പെട്ടു.

Content Highlights: Smoke rising from a lorry carrying liquor near Iringalakuda

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us