നെടുമങ്ങാട് വാഹനാപകടത്തിലേക്ക് നയിച്ചത് ഡ്രൈവറുടെ അലംഭാവമെന്ന് നിഗമനം; ബ്രേക്ക് തകരാറില്ല

ബസ് അമിത വേഗതയിലായിരുന്നു എന്നും ശരത് ചന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

dot image

തിരുവനന്തപുരം: ബസ് ഡ്രൈവറുടെ അലംഭാവമാണ് നെടുമങ്ങാട് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് ആര്‍ടിഒ ശരത് ചന്ദ്രന്‍. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ബസ് അമിത വേഗതയിലായിരുന്നു എന്നും ശരത് ചന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഡ്രൈവര്‍ വളവ് ശ്രദ്ധിച്ചില്ല. ബസിന്റെ ബ്രേക്കിന് തകരാര്‍ ഇല്ലെന്നും പരിശോധനയില്‍ തെളിഞ്ഞതായി ശരത് ചന്ദ്രന്‍ പ്രതികരിച്ചു. നെടുമങ്ങാട്, ആറ്റിങ്ങല്‍ ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണിതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമിത വേഗത കാരണം വ്യാഴ്ച ബസിനെ ആര്‍ടിഒ പിടികൂടുകയും 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊല്ലം ആര്‍ടിഒ ആണ് നടപടി സ്വീകരിച്ചത്. അതിന് തൊട്ടടുത്ത ദിവസമാണ് നെടുമങ്ങാട് ഒരാള്‍ കൊല്ലപ്പെടാനിടയായ അപകടം ഉണ്ടായത്.

ജനുവരി ഒന്‍പതാം തീയതി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അമിതവേഗതയില്‍ യാത്ര നടത്തിയതിനും തിരുവനന്തപുരം ആര്‍ടിഒ പിഴ ഈടാക്കിയിരുന്നു. നിയമലംഘനത്തിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വെള്ളിയാഴ്ച രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തില്‍ ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയില്‍ ആയത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.

Content Highlights: Nedumangad bus accident Joint RTO sarathChandran Reaction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us