വിദ്വേഷ പരാമർശം:പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതിലും അറസ്റ്റ് നടപടികള്‍ക്ക് തയ്യാറാകാത്തതിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു

dot image

കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

മുന്‍പും സമാനമായ കേസില്‍ ഉള്‍പ്പെട്ട ആളാണ് പി സി ജോര്‍ജ്. ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുക്കാനുള്ള ഗൗരവമുളള വിഷയമല്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്. ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് 'മുഴുവന്‍ മുസ്‌ലിങ്ങളും വര്‍ഗീയവാദികളാണെന്ന' പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതിലും അറസ്റ്റ് നടപടികള്‍ക്ക് തയ്യാറാകാത്തതിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights: PC George s anticipatory bail plea will be heard today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us