'സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് വേണ്ട'; മെക് 7നെതിരെ ഒളിയമ്പുമായി സുന്നി കാന്തപുരം വിഭാഗം മുശാവറ

സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കി

dot image

കോഴിക്കോട്: മെക് 7നെതിരെ ഒളിയമ്പുമായി സുന്നി കാന്തപുരം വിഭാഗം മുശാവറ. മതവിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ നിര്‍ദേശം നല്‍കി. പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കി.

മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്ത എപി വിഭാഗവും നേരത്തേ രംഗത്തെത്തിയിരുന്നു. വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടു പോകരുതെന്നും നേരത്തെ സമസ്ത എപി വിഭാഗം നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു.

മെക് 7ന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നുമായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണം. എന്നാല്‍ വിവാദത്തില്‍ ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. പിന്നീട് മോഹനന്‍ നിലപാട് മയപ്പെടുത്തിയിരുന്നു.

Content Highlight: Sunni Kanthapuram Sect criticise mec 7

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us