തൃശൂർ- തൃശൂർ വാടാനപ്പള്ളിയിൽ പതിനാറ് വയസ്സുകാരനെ എസ്‌ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചതായി പരാതി. തൃശൂർ തളിക്കുളം സ്വദേശി സിഎം ജിഷ്‌ണുവിനാണ് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത്. ഉത്സവത്തിനിടെ പതിനാറുകാരൻ ഉൾപ്പടെയുള്ളവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് മർദ്ദനം. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ കടുത്ത നെഞ്ചുവേദനയും പുറംവേദനയെയും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് കുട്ടിയുടെ പരാതി. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി.
Content Highlights: A police team including the SI beat up a 16-year-old boy in Vadanapally; the injured student was hospitalized