മലപ്പുറം : മലപ്പുറം നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെ വീട്ടുമുറ്റത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. അപകടസമയത്ത് വീട്ടുകാർ പുറത്തില്ലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സ്ഥിരീകരിച്ചത്.
Content Highlights : A three-year-old girl met a tragic end after a gate fell on her body in Nilambur