തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ എക്സൈസ് സംഘത്തിനു നേരെ ആക്രമണം. കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.ആക്രമണത്തിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രിവൻ്റീവ് ഓഫീസർ വിപിനാണ് പരിക്കേറ്റത്. കഞ്ചാവും കത്തിയും സിറിഞ്ചുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി. വരും ദിവസങ്ങളിൽ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും
Content Highlights: excise team came to arrest the accused was attacked