മുഖത്തെ എല്ല് തക‍ർത്തു, കാസർകോട് വിദ്യാർഥിയെ വളഞ്ഞിട്ട് തല്ലി സീനിയ‍‍‍‍േഴ്സ്; കണ്ണടച്ച് സ്കൂൾ അധികൃതർ

ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് അഞ്ച് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്, മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലേറ്റു

dot image

കാസർകോട്: കാസർകോട് ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് അഞ്ച് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്. മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലേറ്റു. സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും അക്രമം അഴിച്ചുവിട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കുടുംബം പറയുന്നു. പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 14 നാണ് കുട്ടിയ്ക്ക് സ്കൂൾ പരിസരത്ത് നിന്നും മർദ്ദനമേറ്റത്.

Content Highlights : Kasargod student beaten by seniors; No actions from School authorities

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us