കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്; അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും ചര്‍ച്ച

നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിക്കും

dot image

തിരുവനന്തപുരം: നിര്‍ണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക. പാര്‍ട്ടി പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ട.

പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനവും ചര്‍ച്ച ചെയ്യും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ പി വി അന്‍വറിനെ കൂടെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാസ് മുന്‍ഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Content Highlights: KPCC political affairs committee meeting today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us