മലയാറ്റൂർ: അതിരപ്പള്ളി വനമേഖലയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ആനയെ കണ്ടെത്താൻ അതിരപ്പള്ളിയിൽ വനംവകുപ്പ് സംഘം നിരീക്ഷണം ആരംഭിച്ചു. ആനയെ കണ്ടെത്തിയാൽ ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കാൻ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർ ഡേവിഡ്, ഡോക്ടർ മിഥുൻ, ഡോക്ടർ ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തെയാണ് ചികിത്സയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
ആനയ്ക്ക് ചികിത്സ ആവശ്യമെന്ന് കണ്ടെത്തിയാൽ മയക്ക് വെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തും. ഇതിനായി ഡോ അരുൺ സക്കറിയയും സംഘവും ഇന്ന് വയനാട്ടിൽ നിന്നും മലയാറ്റൂരിലേയ്ക്ക് പുറപ്പെടും.
Content highlight- Efforts to find the brain-injured wild Elephant in Athirapally intensified