തിരുവനന്തപുരം: വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി.
കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശിവാനന്ദനെ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശിവാനന്ദന്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. സംസ്ഥാനത്ത് മനുഷ്യ-വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യം നിലനില്‍ക്കെയാണ് വിതുരയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയാക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്.
Content Highlights: One seriously injured in an elephant attack in Vitura Thiruvananthapuram